Site icon Janayugom Online

കുഫോസ് മത്സ്യരോഗനിർണയ ലാബിൽ ഒഴിവുകൾ

കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിൽ മത്സ്യരോഗനിർണയ ഗവേഷണ പദ്ധതിയിൽ ഒഴിവുള്ള തസ്തികലിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മോളികുളർ ഡയഗ്നോസ്റ്റിക്, മൈക്രോബയോളജി ആൻറ് ഹിസ്റ്റോപാത്തോളജി, സോയിൽ ആൻറ് വാട്ടർ എന്നീ ലാബ് ഇൻ ചാർജുകളുടെ ഓരോ ഒഴിവുകളും ലാബ് അസിസ്റ്റിൻറെയും ഫീൽഡ് അസിസ്റ്റൻറിയും ഓരോ ഒഴിവുമാണ് ഉള്ളത്. എല്ലാ തസ്തികളിലേക്കും 2021 മാർച്ച് 31 വരെയാണ് നിയമന കാലാവുധിയെങ്കിലും തുടരാൻ സാദ്ധ്യതയുണ്ട്. 

പ്രായപരിധി 40 വയസ്സ് ( എസ്.സി, എസ്.ടി ‑45 വയസ്സ്). ലാബ് ഇൻ ചാർജുകൾക്ക് പ്രതിമാസം 35,000 രൂപയും ലാബ്/ഫീൽഡ് അസിസ്റ്റൻറിന് 20,000 രൂപയും പ്രതിമാസ വേതനം ലഭിക്കും. ബന്ധപ്പെട്ട വിഷയത്തിലുള്ള എം.എഫ്.എസ്.സി / എം.എസ്.സിയാണ് ലാബ് ഇൻ ചാർജിന് വേണ്ട വിദ്യാഭ്യസ യോഗ്യത. പി.എച്ച്.ഡി അഭലക്ഷണീയം. വി.എച്ച്.എസ്.സി (ഫിഷറീസ് / മെഡിക്കൽ ലാബ് ടെക്നീഷ്യൻ) യോഗ്യതയുള്ളവർക്ക് ലാബ്/ഫീൽഡ് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷിക്കാം. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഇ മെയിലായി സെപ്റ്റംബർ 24 ന് അകം project.recruit@kufos.ac.in എന്ന മേൽവിലാസത്തിൽ ലഭിക്കണം. ഇ മെയിലിൻറെ സബ്ജെക്റ്റ് ലൈനിൽ PMMSY എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങളും അപേക്ഷ ഫോമിൻറെ മാതൃകയും സർവ്വകലാശാല വെബ് സൈറ്റിൽ (www.kufos.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry : place­ment in kufos fish dis­ease detect­ing lab

You may also like this video:

Exit mobile version