Site icon Janayugom Online

ഉയരത്തിൽ പറക്കവെ വിമാനത്തിന്റെ ജനൽ അടർന്നുവീണു, വിമാനം നിലത്തിറക്കുന്നു ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

യാത്രാമധ്യേ വിമാനത്തിന്റെ ജനാല പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടിയന്തിര ലാൻഡിങ് നടത്തി. അമേരിക്കയിലെ പോർട്ട് ലാൻഡ് വിമാനത്താവളത്തിലാണ് സംഭവം. 174 യാത്രക്കാരും ആറ് ജീവനക്കാരുമുണ്ടായിരുന്ന അലാസ്ക എയർലൈൻസ് വിമാനമാണ്  16,000 അടി ഉയരത്തിലായിരിക്കുമ്പോഴാണ് പൊടുന്നനെ വിമാനത്തിന്റെ മധ്യത്തിലുള്ള എമര്‍ജന്‍സി വാതിലിനോട് ചേര്‍ന്ന ജനാല തകർന്നത്.
തുടർന്ന് യാത്രക്കാർ ഭീതിയിലായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനത്തിനകത്ത് എമർജൻസി പ്രഖ്യാപിച്ചതിനെ തുടർന്ന് സീറ്റ് ബെൽറ്റിടാനും ഓക്സിജൻ മാസ്ക് ധരിക്കാനും യാത്രക്കാർ ധൃതിപ്പെടുന്നത് വീഡിയോയിൽ കാണാം.  വിമാനം സുരക്ഷിതമായി പോർട്ട് ലാൻഡ് വിമാനത്താവളത്തിൽ ഇറക്കാൻ സാധിച്ചുവെന്ന് അധികൃതർ പറഞ്ഞു. കമ്പനിയുടെ എല്ലാ ബോയിങ് 737 മാക്സ് വിമാനങ്ങളും അടിയന്തരമായി നിലത്തിറക്കി പരിശോധന നടത്തിയതായും അലാസ്ക എയർലൈൻസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അറിയിച്ചു.
Eng­lish Sum­ma­ry: Plane door blows out mid-air, forces emer­gency landing
You may also like this video
Exit mobile version