Site iconSite icon Janayugom Online

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ അപവാദ പ്രചാരണം ആസൂത്രിതം; മന്ത്രി പി രാജീവ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെതിരായ അപവാദ പ്രചാരണം ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ഒരു കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും.

കേസ് എടുത്ത ശേഷം 10 അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തതായി കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.കെപിസിസി നേതാവ് ജോസി സെബാസ്റ്റ്യന്‍ അടക്കം സംഭവത്തെ ന്യായീകരിച്ചു. ഇത് കേരളം ചര്‍ച്ച ചെയ്യേണ്ടതാണെന്നും യുഡിഎഫ് ധാര്‍മ്മികത പുലര്‍ത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും സൈബര്‍ ക്രിമിനലുകളുടെ സംഘം തെരഞ്ഞെടുപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണിതെന്നും ഇതിനുള്ള മറുപടി തൃക്കാക്കര നല്‍കും. കേരള സമൂഹത്തിന് മുന്നില്‍ കോണ്‍ഗ്രസ് വിചാരണ ചെയ്യപ്പെടും. ഇത്തരം സംഘത്തെയാണൊ വളര്‍ത്തിയെടുത്തതെന്ന് എ കെ ആന്റണിയെപ്പോലുള്ള നേതാക്കള്‍ പരിശോധിക്കണം.ഇവരെ പുറത്താക്കണമെന്ന് എന്തുകൊണ്ട് അദ്ദേഹത്തെപ്പോലുള്ളവര്‍ പറയുന്നില്ല.

കോണ്‍ഗ്രസ് നേതാക്കളാരും ഇതുവരെ അപലപിക്കാന്‍ തയ്യാറായില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.ജോ ജോസഫ് അനുകൂല തരംഗം യുവാക്കള്‍ക്കിടയിലുണ്ടെന്നും അതാണ് കോണ്‍ഗ്രസിന്റെ പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Planned excep­tion cam­paign against LDF can­di­date; Min­is­ter P Rajeev

You may also like this video:

Exit mobile version