Site iconSite icon Janayugom Online

പ്ലാസ്റ്റിക് ഗ്രോബാഗുകള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കും: മന്ത്രി പി പ്രസാദ്

ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിര്‍മ്മിത ഗ്രോബാഗുകള്‍ ഘട്ടംഘട്ടമായി കൃഷി വകുപ്പ് പദ്ധതികളില്‍ നിന്ന് ഒഴിവാക്കുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. പുനരുപയോഗമുള്ള പ്ലാസ്റ്റിക് അല്ലാത്തതിനാല്‍ ഇത്തരം ഗ്രോബാഗുകളുടെ ഉപയോഗം മുലം പരിസര മലിനീകരണം ഉണ്ടാവുകയും മണ്ണില്‍ ജീര്‍ണിച്ച് ചേരാത്തതിനാല്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം പ്ലാസ്റ്റിക് ഗ്രോബാഗുകളുടെ നിരന്തര ഉപയോഗം വര്‍ധിച്ചുവന്നാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാമെന്ന ആശങ്കയും നിലവിലുണ്ട്.

കൃഷി വകുപ്പിന്റെ നിലവിലുള്ള പച്ചക്കറി വികസന പദ്ധതികളിലടക്കം നിരവധി പേരാണ് ഇത്തരം പ്ലാസ്റ്റിക് നിര്‍മ്മിത ഗ്രോബാഗുകള്‍ ഉപയോഗിച്ച് കൃഷി ചെയ്തുവരുന്നത്. അല്പം പോലും കൃഷിയിടമില്ലാത്ത കുടുംബങ്ങള്‍ മട്ടുപ്പാവിലും മറ്റും പച്ചക്കറി കൃഷിചെയ്യുന്നതിന് ഇത്തരം പ്ലാസ്റ്റിക് നിര്‍മ്മിത ഗ്രോബാഗുകള്‍ ഉപയോഗിക്കുന്നത് വ്യപകമായി വരുകയാണ്. ഈ സാഹചര്യത്തില്‍ ഘട്ടംഘട്ടമായി പ്ലാസ്റ്റിക് നിര്‍മ്മിത ഗ്രോബാഗുകള്‍ ഒഴിവാക്കി പരിസ്ഥിതിക്ക് കോട്ടം വരുത്താത്ത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഗ്രോബാഗുകളിലെ കൃഷി പ്രോത്സാഹിപ്പിക്കുമെന്നും, പാരിസ്ഥിതിക പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി കര്‍ഷകരുടെ ഇടയില്‍ ബോധവല്കരണ പരിപാടികള്‍ നടപ്പിലാക്കുമെന്നും കൃഷി മന്ത്രി പറഞ്ഞു.

Eng­lish Summary:Plastic grobags to be phased out: Min­is­ter P Prasad
You may also like this video

Exit mobile version