Site icon Janayugom Online

സൗന്ദര്യവര്‍ധക വസ്തുക്കളിലും പ്ലാസ്റ്റിക്! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ദൈനംദിനമുപയോഗിക്കുന്ന സൗന്ദര്യവര്‍ധക വസ്തുക്കളിലും അപകടകാരികളായ മൈക്രോപ്ലാസ്റ്റിക്കിന്റേയും മൈക്രോബീഡ്സിന്റെയും സാന്നിധ്യം കണ്ടെത്തി. അഞ്ച് മില്ലിമീറ്ററില്‍ താഴെ വ്യാസമുള്ള സോളിഡ് പ്രൈമറി മൈക്രോപ്ലാസ്റ്റിക്കുകളാണ് മൈക്രോ ബീഡ്സുകള്‍. സൗന്ദര്യവര്‍ധക വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന മൈക്രോ പ്ലാസ്റ്റിക്, മൈക്രോ ബീഡ്സുകള്‍ പ്രകൃതിക്ക് പ്രത്യേകിച്ച് സമുദ്ര ആവാസവ്യവസ്ഥയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നവയാണ്.

ദൈനംദിന ഉപയോഗത്തിലുള്ള 35 സൗന്ദര്യവര്‍ധക വസ്തുക്കളിലാണ് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടോക്സിക് ലിങ്ക് എന്ന എന്‍ജിഒ പഠനം നടത്തിയത്. 19 ഫേസ് വാഷുകളിലും നിരവധി ഫേഷ്യല്‍ സ്ക്രബുകളിലും ഒമ്പത് ബോഡിവാഷുകളിലും പഠനം നടത്തി. ഇവയില്‍ 20 എണ്ണത്തിലാണ് പോളിമെറിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതില്‍ 14 എണ്ണത്തില്‍ മൈക്രോ പ്ലാസ്റ്റിക്സ് ബീഡ്സും അടങ്ങിയിട്ടുണ്ട്. ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലാണ് ഇതുസംബന്ധിച്ച പരിശോധനകള്‍ നടത്തിയത്. 

Eng­lish Summary:Plastic in cos­met­ics too
You may also like this video

Exit mobile version