Site iconSite icon Janayugom Online

പ്ലാസ്റ്റിക് സര്‍ജറി; കന്നഡ ടിവി താരം മരിച്ചു

കന്നഡ ടിവി താരം ചേതന രാജ് പ്ലാസ്റ്റിക് സര്‍ജറിയെത്തുടര്‍ന്ന് മരിച്ചു. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായ നടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. ഗീത, ദൊരെസാനി തുടങ്ങിയ സീരിയലുകളിലെ പ്രകടനത്തിലൂടെ കുടുംബസദസ്സുകള്‍ക്ക് പ്രിയങ്കരിയായിരുന്നു ചേതന.

തിങ്കളാഴ്ച രാവിലെയാണ് 21 വയസുകാരിയായ ചേതന ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കു വിധേയയായത്. പിന്നാലെ ശ്വാസതടസം നേരിട്ടതോടെ നടിയുടെ നില ഗുരുതരമായെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

മാതാപിതാക്കളെ അറിയിക്കാതെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ചേതന പ്ലാസ്റ്റിക് സര്‍ജറിക്കായി ആശുപത്രിയില്‍ എത്തിയത്. ചേതനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി രാമയ്യ ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിക്കെതിരെ നടിയുടെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

Eng­lish summary;Plastic surgery; Kan­na­da TV star dies

You may also like this video;

Exit mobile version