Site iconSite icon Janayugom Online

റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റ്; കുറഞ്ഞ വില പ്രാബല്യത്തില്‍

തിരുവനന്തപുരം ഡിവിഷനിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 ല്‍ നിന്ന് 10 രൂപ ആക്കി. കോവിഡ് 19 പാന്‍ഡെമിക് കാരണം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അയവ് വരുത്തുന്നത് കണക്കിലെടുത്ത് കോമ്പീറ്റന്റ് അതോറിറ്റിയാണ് തീരുമാനമെടുത്തത്. കൊവിഡ്-19 പാന്‍ഡെമിക് സാഹചര്യങ്ങള്‍ക്കിടയില്‍ തിരക്ക് തടയാന്‍ 2021 ഒക്ടോബര്‍ 07 മുതല്‍ പ്ലാറ്റ്ഫോം ടിക്കറ്റുകള്‍ക്ക് വര്‍ദ്ധിപ്പിച്ച തുകയാണ് കുറച്ചത്. കുറഞ്ഞ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. യാത്രക്കാര്‍ മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്നും റെയില്‍വേ അഭ്യര്‍ത്ഥിച്ചു.

Eng­lish sum­ma­ry; Rail­way Plat­form tick­et Low price in effect

You may also like this video;

Exit mobile version