ആഭരണ പ്രേമികൾക്ക് ആശ്വാസം നൽകിക്കൊണ്ട് സ്വർണവില കൂപ്പുകുത്തുന്നു. പവന് 880 രൂപയാമ് ഇന്ന് കുറഞ്ഞത്. ഈ മാസം മൊത്തം 4160 രൂപയുടെ കുറവുണ്ടായി. ഗ്രാമിന് 110 രൂപ കുറഞ്ഞ് 6935 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബർ മാസത്തെ താഴ്ച്ചയ്ക്ക് ശേഷം ഇതാദ്യമായാണ് സ്വർണവില 56000 രൂപയ്ക്ക് താഴെയെത്തുന്നത്. യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പും ഡോളറിൻറെ കുതിപ്പുമെല്ലാം സ്വർണവില ഇടിയാനുള്ള കാരണങ്ങളായി.
കൂപ്പുകുത്തി സ്വർണവില; ആഭരണ പ്രേമികൾക്ക് നേട്ടം കൊയ്യാം

