പത്തനംതിട്ട കോഴഞ്ചേരിയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. കോഴഞ്ചേരി സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി നിരഞ്ജനാണ് (19) മരിച്ചത്. പത്തനംതിട്ട മേലെ വെട്ടിപ്പുറം സ്വദേശിയാണ് നിരഞ്ജൻ. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൂട്ടുകാരായ പ്ലസ് ടു വിദ്യാർത്ഥിക്കൊപ്പം പമ്പയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് നിരഞ്ജൻ ഒഴുക്കിൽപ്പെട്ടത്. പത്തനംതിട്ടയിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തി തിരിച്ചിൽ നടത്തിയാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.
കോഴഞ്ചേരിയിൽ പ്ലസ് ടു വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു

