Site iconSite icon Janayugom Online

പ്ലസ്‌ വൺ: 56,935 അധിക സീറ്റുകൂടി ; യോഗ്യതയുള്ള മുഴുവൻ വിദ്യാർഥികൾക്കും ആദ്യ അലോട്ട്‌മെന്റിൽത്തന്നെ പ്രവേശനം

പ്ലസ് വൺ, വിഎച്ച്എസ്ഇ പ്രവേശന ഓൺലൈൻ അപേക്ഷ തിങ്കളാഴ്‌ച ആരംഭിക്കുംമുമ്പുതന്നെ 56,935 പ്ലസ്‌ വൺ സീറ്റ്‌ അധികമായി അനുവദിച്ച്‌ പ്രവേശന ഷെഡ്യൂളിൽ ഉൾപ്പെടുത്തി. അരലക്ഷത്തിലേറെ അധിക സീറ്റ്‌ ഉറപ്പാക്കി പ്ലസ്‌വൺ പ്രവേശന നടപടി ആരംഭിക്കുന്നത്‌ ഇതാദ്യമാണ്‌. ഇതോടെ മികച്ച യോഗ്യതയുള്ള മുഴുവൻ വിദ്യാർഥികൾക്കും ആദ്യ അലോട്ട്‌മെന്റിൽത്തന്നെ പ്രവേശനം ഉറപ്പാകും.

തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഗവ. ഹയർ സെക്കൻഡറികളിൽ 30 ശതമാനം സീറ്റും എയ്ഡഡ് ഹയർ സെക്കൻഡറികളിൽ 20 ശതമാനം സീറ്റുമാണ്‌ വർധിപ്പിച്ചത്‌. എയ്ഡഡിൽ മാനേജ്‌മെന്റ്‌ ആവശ്യപ്പെട്ടാൽ ഇനിയും 10 ശതമാനം വർധന അനുവദിക്കും.കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറികളിൽ 20 ശതമാനം സീറ്റും വർധിപ്പിച്ചു.

കഴിഞ്ഞവർഷം താൽക്കാലികമായി അനുവദിച്ച 79 ഉൾപ്പെടെ 81 ബാച്ച്‌ ഈ വർഷവും ഉണ്ട്‌. ഗവ, എയ്ഡഡ്, അൺ എയ്ഡഡ് ഹയർ സെക്കൻഡറികളിലായി പ്ലസ് വണ്ണിന്‌ 3,61,307 സീറ്റാണ്‌ ഉണ്ടായിരുന്നത്‌. സീറ്റ്‌ വർധിപ്പിച്ചതോടെ അത്‌ 4,18,242 ആയി. ഗവ. സ്കൂളുകളിലെ സീറ്റ് 1,74,110 ഉം എയ്ഡഡ് സീറ്റുകൾ 1,89,590ഉം ആയി ഉയർന്നു.4,18,242 സീറ്റിൽ 2,87,133 സീറ്റാണ് ഏകജാലക പ്രവേശന രീതിയിൽ മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്നത്. 37,918 സീറ്റ്‌ എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്‌ ക്വോട്ടയിലും 31,244 സീറ്റ് കമ്യൂണിറ്റി ക്വോട്ടയിലും 54,542 എണ്ണം അൺ എയ്ഡഡ് മേഖലയിലുമാണ്‌. ഇവ കൂടാതെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 30,000 സീറ്റുമുണ്ട്‌. 

Eng­lish Sum­ma­ry: Plus One: 56,935 addi­tion­al seats; Admis­sion to all eli­gi­ble stu­dents in first allotment

You may also like this video:

Exit mobile version