Site iconSite icon Janayugom Online

പ്ലസ് വണ്‍; 93,634 സീറ്റുകൾ ബാക്കി

സംസ്ഥാനത്ത്‌ പ്ലസ്‌ വൺ സപ്ലിമെന്ററി പ്രവേശനത്തിനായി അൺ എയ്‌ഡഡ്‌ സ്‌കൂളുകളിലുൾപ്പെടെ മിച്ചമുള്ളത്‌ 93,634 സീറ്റുകൾ. മെറിറ്റ്‌ – 58,061, എംആർഎസ്‌ – 418, അൺ എയ്‌ഡഡ് – 35,155 എന്നിങ്ങനെയാണ്‌ ഒഴിവുകൾ. ഇതുവരെ മെറിറ്റിൽ 2,68,584 വിദ്യാർത്ഥികൾ പ്രവേശനം നേടി. അൺ എയ്‌ഡഡ്‌ ഉൾപ്പെടെ ആകെ 3,48,906 പേരാണ്‌ പ്രവേശനം നേടിയത്‌. അലോട്ട്‌മെന്റ്‌ ലഭിച്ചിട്ടും 82,896 പേർ പ്രവേശനം നേടിയില്ല. 

മലപ്പുറത്ത്‌ 16,757 സീറ്റുകളാണ്‌ ഒഴിവുള്ളത്‌. മെറിറ്റിൽ 8,742 സീറ്റുകൾ ശേഷിക്കുന്നു. ആകെ 62,119 വിദ്യാർത്ഥികൾ പ്രവേശനം നേടി. ഇനി 11,438 വിദ്യാർത്ഥികളാണ്‌ പ്രവേശനം നേടാനുള്ളത്‌. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറിയിൽ ആകെ 20,585 പേർ പ്രവേശനം നേടി. 2,959 സീറ്റുകൾ ഒഴിവുണ്ട്‌. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ നാല് മുതൽ എട്ട് വരെ പ്രവേശനം നടക്കും. ഒമ്പത് മുതൽ 11 വരെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിക്കാം. 16ന്‌ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിക്കും. ഇതിനു ശേഷമുള്ള ഒഴിവുകൾ പ്രസിദ്ധപ്പെടുത്തി സ്പോട്ട് അഡ്മിഷനും അവസരം നൽകും. 

Exit mobile version