പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യ ആലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് രാവിലെ 11 മുതൽ ആരംഭിക്കും. http://www.admission.dge.kerala.gov.inല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്താല്‍ വിവരങ്ങള്‍ ലഭിക്കും. രക്ഷിതാവിനോപ്പം ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവണം. അലോട്‌മെന്റ് ലഭിച്ച സ്‌കൂളില്‍നിന്ന് ലെറ്റര്‍ പ്രിന്റെടുത്ത് നല്‍കും.
ആദ്യ അലോട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ഈ മാസം 21 വരെയാണ് ആദ്യ അലോട്ട്മെന്റ് നടക്കുക. മറ്റ് ഓപ്ഷനുകളില്‍ അലോട്‌മെന്റ് ലഭിച്ചവര്‍ക്ക് താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം.
English Summary: plus one admission first allotment list published
You may also like this video

