Site iconSite icon Janayugom Online

പ്ലസ് വൺ പ്രവേശനം: നേറ്റിവിറ്റി, ജാതി തെളിയിക്കുന്നതിന് എസ്എസ്എൽസി സർട്ടിഫിക്കറ്റ് മതി

ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്എസ്എൽസി സർട്ടിഫിക്കറ്റ് മതിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
പട്ടികജാതി, പട്ടികവർഗ, ഒഇസി വിദ്യാര്‍ത്ഥികൾ മാത്രമെ പ്രവേശന സമയത്ത് വില്ലേജ് ഓഫീസുകളിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുള്ളൂ. പ്ലസ് വൺ പ്രവേശനത്തിന്റെ ആവശ്യത്തിനെന്ന രീതിയിൽ നേറ്റിവിറ്റി, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾക്ക് ധാരാളം അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ മുഖേന വില്ലേജ് ഓഫീസുകളിൽ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് അറിയിപ്പ്. 

Eng­lish Sum­ma­ry: Plus One Admis­sion: SSLC Cer­tifi­cate is suf­fi­cient to prove Nativ­i­ty and Caste

You may like this video also

Exit mobile version