പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നാളെ വൈകിട്ട് അഞ്ചുമണിക്ക് അവസാനിക്കും. സിബിഎസ്ഇ വിദ്യാർത്ഥികൾക്കു കൂടി അപേക്ഷിക്കുന്നതിനു വേണ്ടി സമയം നീട്ടി ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.
മലപ്പുറം സ്വദേശികളായ രണ്ടു സിബിഎസ്ഇ വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഇനിയും സമയം നീട്ടിനൽകാനാവില്ലെന്ന നിലപാടാണ് സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. സമയം നീട്ടുന്നത് അധ്യയന വർഷത്തിന്റെ താളം തെറ്റിക്കുമെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു
27 മുതൽ അടുത്ത മാസം 11 വരെയായി അലോട്മെന്റ് നടത്തി, അടുത്ത മാസം 17നു ക്ലാസ് തുടങ്ങാനായിരുന്നു മുൻതീരുമാനം. 4.25 ലക്ഷം വിദ്യാർത്ഥികളാണ് ഇതുവരെ അപേക്ഷിച്ചിരിക്കുന്നത്.
English summary;Plus one admission; The application deadline is tomorrow
You may also like this video;