Site iconSite icon Janayugom Online

പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്ട്മെന്റ് അഞ്ചിന് ആരംഭിക്കും

പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് ഈ മാസം അഞ്ചിന് ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ അലോട്ട്മെന്റ് ആ​ഗസ്റ്റ് 10ന് അവസാനിക്കും. രണ്ടാം ഘട്ട അലോട്ട്മെന്റ് ഓഗസ്റ്റ് 15ന് ആരംഭിക്കുമെന്നും അവസാന അലോട്ട്മെന്റ് 22 നാണെന്നും മന്ത്രി അറിയിച്ചു.

ക്ലാസുകൾ ആ​ഗസ്റ്റ് 25ന് ആരംഭിക്കും. ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ആദ്യ ഘട്ട ശുപാർശകൾ ഈ വർഷം തന്നെ നടപ്പാക്കും. സ്കൂളുകളിലെ ഉച്ച ഭക്ഷണം നൽകുന്നതിനുള്ള കേന്ദ്ര വിഹിതം ലഭിക്കുന്നത് വൈകുന്നുണ്ട്. 142 കോടി രൂപ അടിയന്തരമായി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകിയതായും മന്ത്രി പറഞ്ഞു. കേന്ദ്ര വിഹിതം ലഭിക്കാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാർ 126 കോടി അനുവദിച്ചു.

ജൻഡർ യൂണിഫോമിന്റെ കാര്യത്തിൽ സർക്കാരിന് പ്രത്യേക നിർബന്ധ ബുദ്ധിയില്ല. സർക്കാർ പ്രത്യേക കോഡ് നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിലവിൽ നടപ്പിലാക്കിയ സ്കൂളുകളുടെ കാര്യത്തിൽ ഇതുവരെ യാതൊരു പരാതിയും ഇല്ല.

സ്കൂളിൽ കുട്ടികൾ മൊബൈൽ ഫോൺ കൊണ്ടു പോകാൻ പാടില്ല. അധ്യാപകരും രക്ഷകർത്താക്കളും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. സ്കൂൾ സമയം കുട്ടികളെ മറ്റ് പരിപാടികൾക്ക് കൊണ്ട് പോകാൻ പാടില്ലെന്നും ഇത് അധ്യയനത്തെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish summary;Plus one admis­sion; The first allot­ment will start at 5

You may also like this video;

Exit mobile version