Site iconSite icon Janayugom Online

പ്ലസ് വൺ: ഏകജാലക സംവിധാനത്തിൽ അപേക്ഷ സമർപ്പിച്ചത് 4,58,773 കുട്ടികൾ

അപേക്ഷകർ 4,58,773 തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് ഏകജാലക സംവിധാനത്തിൽ അപേക്ഷ സമർപ്പിച്ചത് 4,58,773 കുട്ടികൾ. ഏറ്റവും കുടുതൽ അപേക്ഷ മലപ്പുറത്താണ് 80,764 പേർ. കോഴിക്കോട് 47,064 പേരും പാലക്കാട് 44,094 അപേക്ഷകരുമുണ്ട്. എസ്എസ്എൽസി ജയിച്ചവരിൽ 4,22,497 പേർ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചപ്പോൾ സിബിഎസ്ഇ സിലബസ് പഠിച്ച 24,350 പേരും തുടർപഠനം പൊതുവിദ്യാലയത്തിലാകാൻ അപേക്ഷിച്ചിട്ടുണ്ട്.

ഐസിഎസ്ഇ സിലബസ് പഠിച്ച 2627 പേ രും മറ്റ് സിലബസുകളിൽ നിന്നാകെ 8299 പേരും അപേക്ഷകരായുണ്ട്. 10-ാം ക്ലാസ് പഠിച്ച ജില്ല മാറി പ്ലസ് വൺ പ്രവേശനത്തിന് 42,413 പേരും അപേക്ഷിച്ചിട്ടുണ്ട്. സ്പോർട്സ് ക്വാട്ടയിൽ അപേക്ഷാ നടപടികൾ പൂർത്തിയാക്കിയത് 4262 പേരാണ്. ഇതിൽ 1250 അപേക്ഷകള്‍ സ്പോർട്സ് കൗൺസിൽ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. സ്പോർട്സിൽ ഓൺലൈൻ അപേക്ഷ പൂര്‍ത്തിയാക്കിയത് 349 പേരാണ്. സ്പോർട്സ് ക്വാട്ടയിൽ അപേക്ഷാ നടപടികൾ പൂർണമാക്കാൻ 14 വരെ സമയം അനുവദിച്ചിട്ടുണ്ട്. പ്ലസ് വൺ അപേക്ഷകരിൽ ഒരു ലക്ഷത്തിലേറെ പേർ വൊക്കേഷണൽ ഹയർ സെക്കൻഡറിയിലേക്കും അപേക്ഷ നൽകിയിട്ടുണ്ട്.

Eng­lish Sum­ma­ry: ker­ala high­er sec­ondary plus one admission
You may also like this video

Exit mobile version