സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള സമയം ഇന്ന് അവസാനിക്കും. വൈകിട്ട് അഞ്ച് മണി വരെയാണ് സമയം നീട്ടി നൽകിയിരുന്നത്. ട്രയൽ അലോട്ട്മെന്റിലുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ പരിഗണിച്ചായിരുന്നു നടപടി.
ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച് രണ്ടാം ദിവസവും അലോട്ട്മെന്റ് പരിശോധിക്കാനായില്ലെന്ന് വ്യാപക പരാതിയുയർന്നിരുന്നു. ഇതേത്തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് തിരുത്തലിനുള്ള സമയം നീട്ടി നൽകിയതെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. ശനിയാഴ്ച 11.50 വരെ 1,76,076 പേർ അലോട്ട്മെന്റ് പരിശോധിച്ച് 47,395 പേർ അപേക്ഷയിൽ തിരുത്തലുകൾ വരുത്തുകയോ ഓപ്ഷനുകൾ കൂട്ടിച്ചേർക്കുകയോ ചെയ്തിട്ടുമുണ്ട്.
English summary;Plus one allotment; The time for correction ends today
You may also like this video;