പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഓൺലൈൻ അപേക്ഷ 20ന് വൈകിട്ട് അഞ്ചുവരെ സമര്‍പ്പിക്കാം. 24ന് ട്രയൽ അലോട്ട്മെന്റ് നടക്കും. ജൂൺ രണ്ടിനാണ് ആദ്യ അലോട്ട്മെന്റ്. 10ന് രണ്ടാം അലോട്ട്മെന്റും 16ന് മൂന്നാം അലോട്ട്മെന്റും നടക്കും. 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. തുടർന്ന് പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തും. ജൂലൈ 23ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.
പ്ലസ് വൺ അപേക്ഷകള്‍ 20 വരെ

