Site iconSite icon Janayugom Online

ഫസ്റ്റ് ബെല്ലില്‍ ഇന്നു മുതല്‍ പ്ലസ് വണ്‍ ക്ലാസുകളും

കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ ഇന്നു മുതല്‍ പ്ലസ്‌വണ്‍ ക്ലാസുകളും ആരംഭിക്കും. ഇതനുസരിച്ചുള്ള പരിഷ്‌കരിച്ച സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു. രാവിലെ 7.30 മുതല്‍ ഒമ്പത് വരെ ദിവസവും മൂന്ന് ക്ലാസുകളാണ് പ്ലസ് വണ്‍ വിഭാഗത്തിനുള്ളത്. ഇവയുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്‌സില്‍ അതേ ദിവസം വൈകുന്നേരം ഏഴ് മുതല്‍ 8.30 വരെയും രണ്ടാമത്തെ ചാനലായ കൈറ്റ് വിക്ടേഴ്‌സ് പ്ലസില്‍ പിറ്റേ ദിവസം വൈകുന്നേരം 3.30 മുതല്‍ അഞ്ച് മണി വരെയും ആയിരിക്കും. 

പ്രീപ്രൈമറി വിഭാഗത്തിലുള്ള കിളിക്കൊഞ്ചല്‍ രാവിലെ 11 മണിയ്ക്കും ഒന്‍പതാം ക്ലാസ് രാവിലെ 11.30 മുതല്‍ 12.30 വരെയും (രണ്ട് ക്ലാസുകള്‍) ആയിരിക്കും. ന്‍പതാം ക്ലാസ് കൈറ്റ് വിക്ടേഴ്‌സ് പ്ലസില്‍ അടുത്ത ദിവസം ഉച്ചയ്ക്ക് ഒന്ന് മുതല്‍ രണ്ട് വരെ പുനസംപ്രേഷണം ചെയ്യും. പ്ലസ്ടു ക്ലാസുകള്‍ രാവിലെ ഒമ്പത് മുതല്‍ 11 വരെയും 12.30 മുതല്‍ 1.30 വരെയും ആയി ആറു ക്ലാസുകളാണ് ദിവസവും സംപ്രേഷണം ചെയ്യുക. 

ഇവയുടെ പുനസംപ്രേഷണം കൈറ്റ് വിക്ടേഴ്‌സില്‍ രാത്രി 8.30 മുതലും കൈറ്റ് വിക്ടേഴ്‌സ് പ്ലസില്‍ പിറ്റേദിവസം വൈകുന്നേരം അഞ്ച് മുതല്‍ എട്ട് വരെയും ആയിരിക്കും. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളും പത്താം ക്ലാസും നിലവിലുള്ള സമയക്രമത്തില്‍ത്തന്നെ സംപ്രേഷണം തുടരും. ഉച്ചയ്ക്ക് ശേഷവും റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ സമയക്രമത്തില്‍ വീണ്ടും മാറ്റം വരുത്തുമെന്ന് കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. ഇംഗ്ലീഷ് മീഡിയം പ്രത്യേകം ക്ലാസുകളും സംപ്രേഷണം ചെയ്തുവരുന്നുണ്ട്. ക്ലാസുകളും സമയക്രമവും ഫസ്റ്റ്ബെല്‍ പോര്‍ട്ടലായ www.firstbell.kite. ker­ala. gov.in ല്‍ ലഭ്യമാണ്.
eng­lish summary;Plus One class­es On First Bell
you may also like this video;

Exit mobile version