Site icon Janayugom Online

പ്ലസ് വണ്‍ പരീക്ഷ: ടൈംടേബിള്‍ രണ്ട് ദിവസത്തിനകം

v shivankutty

പ്ലസ് വണ്‍ പരീക്ഷയുടെ ടൈംടേബിള്‍ രണ്ട് ദിവസങ്ങള്‍ക്കകം വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വൺ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പരീക്ഷാ തീയതി തീരുമാനിച്ചിട്ടില്ല, പരീക്ഷാ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സ്കൂളുകൾ തുറക്കുക. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് നൽകും. കോവിഡ് സാഹചര്യങ്ങൾക്കനുസരിച്ചും മാനദണ്ഡങ്ങൾ പാലിച്ചുമാകും സ്കൂൾ തുറക്കുകയെന്നും മന്ത്രി അറിയിച്ചു. അതിനിടെ പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ അറിയിച്ചു.

Eng­lish Sum­ma­ry: Plus One Exam time table will be released soon

You may like this video also

Exit mobile version