Site icon Janayugom Online

മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സിറ്റ്: നാളെ കെ എസ് യു വിന്റെ വിദ്യാഭ്യാസ ബന്ദ്; എസ് എഫ് ഐയും സമര രംഗത്ത്

മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍ സമര രംഗത്തേക്ക്. നാളെ കെഎസ് യു സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെഎസ് യു, എംഎസ്എഫ് സംഘടനകളെ കൂടാതെ എസ്എഫ്‌ഐയും സമരംരംഗത്തുണ്ട്. ഇന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മലപ്പുറം കളക്ടറേറ്റ് ഉപരോധിച്ചു.

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ കെഎസ് യു പ്രവര്‍ത്തകര്‍ കൊല്ലത്ത് മാര്‍ച്ച് നടത്തി. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ അക്രമം അഴിച്ച വിട്ടു തിരുവനന്തപുരത്ത് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. കോഴിക്കോട്ടും മലപ്പുറത്തും വയനാട്ടിലും പ്രതിഷേധ സമരം നടത്തി.

കോഴിക്കോട് ആര്‍ഡിഡി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ഉദ്യോഗസ്ഥരെ ഉള്ളില്‍ പ്രവേശിപ്പിക്കാതെ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Eng­lish Summary:
Plus one seat in Mal­abar region: KSU’s edu­ca­tion bandh tomor­row; SFI is also in the field of struggle

You may also like this video:

Exit mobile version