Site icon Janayugom Online

എറണാകുളത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു

എറണാകുളം നെടുമ്പാശേരിയില്‍ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു. ചെങ്ങമനാട് പാലപ്രശേരി നടുവിലപ്പറമ്പിൽ വീട്ടിൽ മുഹമ്മദിന്റെയും ആബിദയുടെയും മകൻ മുഹമ്മദ് ഹാലിക്കുസമാൻ (16) ആണ് മരിച്ചത്. ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം. വീടിനടുത്തെ പെരിയാറിന്റെ കൈവഴിയായ കണ്ടകത്ത് കടവിൽ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.

കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാർ അവശനിലയിൽ ചാലാക്കൽ ശ്രീനാരായണ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ചെങ്ങമനാട് ഗവ: ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ (ഹ്യുമാനിറ്റീസ് വിഭാഗം) വിദ്യാർത്ഥിയാണ്.

Eng­lish Sum­ma­ry: plus one stu­dent drowned to death
You may also like this video

Exit mobile version