Site iconSite icon Janayugom Online

പ്ലസ് വണ്‍: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ഏകജാലക പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 2,44,618 വിദ്യാർത്ഥികളാണ് പ്രവേശന സാധ്യത പട്ടികയിൽ ഇടംനേടിയത്. ജൂൺ അഞ്ചിന് നടക്കുന്ന ആദ്യ അലോട്ട്മെന്റിന്റെ സാധ്യത ലിസ്റ്റ് മാത്രമാണ് ട്രയൽ അലോട്ട്മെന്റ്. അതിനാൽ ട്രയൽ പ്രകാരമുള്ള ലിസ്റ്റ് ഉപയോ​ഗിച്ച് സ്കൂളുകളിൽ പ്രവേശനം നേടാനാകില്ല. എന്നാൽ, വിദ്യാർത്ഥികളുടെ അപേ​ക്ഷയിൽ തെറ്റ് ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്താൻ അവസരമുണ്ട്.

ആവശ്യമെങ്കിൽ നേരത്തെ നൽകിയ ഓപ്ഷനുകൾ പുനർക്രമീകരിക്കുകയോ പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്യാം. ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് എല്ലാ അപേക്ഷകരും പരിശോധിച്ച് ഡബ്ല്യുജിപിഎയും മറ്റ് വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പാക്കണം. നാളെ വൈകിട്ട് അഞ്ച് വരെ അപേക്ഷകർക്ക് ലിസ്റ്റ് പരിശോധിക്കാം.

അപേക്ഷാ വിവരങ്ങളിലെ ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ വരുത്താനും അവസരമുണ്ട്. ജാതി സംവരണ വിവരങ്ങൾ, ബോണസ് പോയിന്റ് ലഭിക്കുന്ന വിവരങ്ങൾ, താമസിക്കുന്ന താലൂക്കിന്റെയും പഞ്ചായത്തിന്റെയും വിവരങ്ങൾ തുടങ്ങിയവ മാറ്റം വരുത്താം.

ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിന്

പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്മെന്റ് 12നും മൂന്നാം അലോട്ട്മെന്റ് 19നും പ്രസിദ്ധീകരിക്കും. ജൂൺ 24നാണ് ക്ലാസ് ആരംഭിക്കുന്നത്.

Eng­lish Summary:Plus One: Tri­al Allot­ment Published
You may also like this video

Exit mobile version