Site iconSite icon Janayugom Online

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് സമയം നീട്ടി; വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ പ്രവേശന അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള സമയം നാളെ വൈകിട്ട് അഞ്ച് മണി വരെ നീട്ടി. ഇന്ന് വൈകുന്നേരം അഞ്ച് മണിവരെയാണ് തിരുത്തലുകൾ വരുത്താൻ നേരത്തെ സമയം അനുവദിച്ചിരുന്നത്.

എന്നാൽ ഇന്ന് ഞായറാഴ്ച കൂടി ആയതോടെ വിദ്യാർത്ഥികൾക്ക് ഉണ്ടാവാനിടയുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് സമയം നീട്ടിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. എന്നാൽ വെബ്സൈറ്റിനുണ്ടായ തകരാർ പരിഹരിച്ചത് ശനിയാഴ്ച ഉച്ചയോടെയാണ്.

വീട്ടിൽ കംപ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അപേക്ഷയിൽ മാറ്റങ്ങൾ വരുത്താൻ അക്ഷയ കേന്ദ്രങ്ങളും ഇന്റർനെറ്റ് കഫേകളും മറ്റുമാണ് ആശ്രയം. അവസാന ദിവസമായിരുന്ന ഇന്ന് ഞായർ ആയതിനാൽ കുട്ടികൾക്ക് സൗകര്യം ലഭ്യമാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നു.

ശനിയാഴ്ച ഉച്ചവരെ 1,76,076 പേർ അലോട്മെന്റ് പരിശോധിക്കുകയും 47,395 പേർ അപേക്ഷയിൽ മാറ്റം വരുത്തുകയും ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Eng­lish summary;Plus one tri­al allot­ment time extend­ed; Edu­ca­tion Min­is­ter V Sivankutty

You may also like this video;

Exit mobile version