Site iconSite icon Janayugom Online

പ്ലസ്‌വണ്‍: ട്രയൽ അലോട്ട്മെന്റ് ഇന്ന്

ഹയർസെക്കന്‍ഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് വൈകിട്ട് നാലിന് പ്രസിദ്ധീകരിക്കും. പ്രോസ്പക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്മെന്റിന് പരിഗണിക്കുന്നത്. വിദ്യാർത്ഥികൾക്ക് https://school.hscap.kerala.gov.in/index.php/candidate_login/ എന്ന ലിങ്ക് വഴി പരിശോധിക്കാം. കാൻഡിഡേറ്റ് ലോഗിൻ വഴി യൂസർ നെയിമും പാസ്‌വേഡും നൽകിയാണ് അലോട്ട്മെന്റ് പരിശോധിക്കേണ്ടത്. അപേക്ഷയിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനുള്ള അവസാന അവസരമാണിത്. 15ന് വൈകിട്ട് അഞ്ചുവരെ ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം.

അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുന്നതിനും അപേക്ഷയിൽ തിരുത്തലുകൾ ഉൾപ്പെടുത്തലുകൾ നടത്തുന്നതിനും വേണ്ട സാങ്കേതിക സഹായം സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ, ഹയർസെക്കന്‍ഡറി സ്കൂളുകളിലേയും ഹെൽപ് ഡെസ്കുകളിലൂടെ ലഭിക്കും. ട്രയൽ അലോട്ട്മെന്റ് ശേഷം തിരുത്തലുകൾ പരിശോധിച്ച് 19 ന് ആദ്യ അലോട്ട്മെന്റ് നടക്കും. 4,59,330 പേരാണ് അപേക്ഷിച്ചിട്ടുള്ളത്. മുഖ്യ അലോട്ടുമെന്റ്‌ ജൂലൈ ഒന്നിന്‌ അവസാനിച്ച്, അഞ്ചിന്‌ ക്ലാസുകൾ ആരംഭിക്കും.

Eng­lish Sum­ma­ry: Plus One: Tri­al Allotment
You may also like this video

Exit mobile version