സംസ്ഥാനത്തെ പ്ലസ് വണ്‍ സ്‌കൂള്‍, കോംബിനേഷന്‍ മാറ്റത്തിന് ഇന്നുകൂടി അപേക്ഷിക്കാം. ഇന്ന് വൈകീട്ട് നാലുമണി വരെയാണ് അപേക്ഷിക്കാനാകുക. 26,828 സീറ്റുകളാണ് ഒഴിവുള്ളത്. പത്തനംതിട്ട ( 3029), ആലപ്പുഴ ( 2598), എറണാകുളം (2504) ജില്ലകളിലാണ് കൂടുതല്‍ സീറ്റുകള്‍ ഒഴിവുള്ളത്. മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് 20 ന് പ്രസിദ്ധീകരിക്കും. പ്രവേശനം ലഭിക്കാത്തവര്‍ക്ക് 20 ന് രാവിലെ 10 മുതല്‍ അപേക്ഷ നല്‍കാം. പുതുതായി അപേക്ഷ നല്‍കാനും അവസരം ഉണ്ടാകും.
ENGLISH SUMMARY:Plus One: You can still apply to change schools today
You may also like this video