വടകര മേഖലയില്‍ പ്ലസ് ടു മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് ഗൗരവമായാണ് കാണുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇതുവരെ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സൂചന മാത്രമാണുള്ളത്. പ്രിന്‍സിപ്പല്‍ അറിയാതെ ചോദ്യപേപ്പര്‍ പുറത്തുപോകില്ല, ഈ വിഷയത്തിന്റെ അടിസ്ഥാനത്തില്‍ പൊതുപരീക്ഷയ്ക്ക് മറ്റ് ബുദ്ധിമുട്ട് ഉണ്ടാവാത്ത വിധം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വടകരയിലെ ഒന്നിലേറെ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇംഗ്ലീഷ് പരീക്ഷ ദിവസം രാവിലെ ചോദ്യപേപ്പര്‍ വാട്സ്ആപ്പില്‍ ലഭിച്ചത്. ഇതുമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും അന്വേഷണം നടക്കുകയാണ്.
മാര്‍ച്ച് 14-ാം തീയതി വരെയുള്ള ചോദ്യപേപ്പറാണ് നിലവില്‍ നല്‍കിയിട്ടുള്ളത്. രണ്ടുഘട്ടമായി ചോദ്യപേപ്പര്‍ നല്‍കുന്നതില്‍ ബുദ്ധിമുണ്ടാവില്ലെന്നും പലവര്‍ഷങ്ങളിലും ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. ഇതില്‍ യാതൊരുതലത്തിലും അധികചെലവുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
English Summary: Plus two model question paper leaked
You may also like this video