Site iconSite icon Janayugom Online

വിവേകമില്ലാത്ത അഭ്യാസപ്രകടനം കവർന്നെടുത്തത് ഒരു വിദ്യാർത്ഥിയുടെ സ്വപ്നങ്ങൾ; പ്രവാസലോകത്തെ നടുക്കി പ്ലസ്ടു വിദ്യാർത്ഥിയുടെ മരണം

പ്രവാസലോകത്തെ നോവായി മാറി അബ്ബാസിയയിൽ നടന്ന വാഹനാപകടം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാർത്ഥി ജോയൽ മെവിൻ മൈക്കിൾ (17) വാഹനാപകടത്തിൽ ദാരുണമായി മരണപ്പെട്ടു. യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിയായ ജോയൽ ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടത്തിൽപ്പെട്ടത്. അബ്ബാസിയയിലെ സ്മാർട്ട് ഇന്ത്യൻ സ്കൂളിനും ലേണേഴ്സ് സ്കൂളിനും ഇടയിലുള്ള റോഡിൽ വെച്ചായിരുന്നു അപകടം. 

റോഡിൽ അമിതവേഗതയിൽ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തുകയായിരുന്ന സംഘത്തിന്റെ വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയും നിയന്ത്രണം വിട്ട് നടന്നുപോവുകയായിരുന്ന ജോയലിനെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. ട്യൂഷൻ കഴിഞ്ഞ് ഫ്ലാറ്റിലേക്ക് മടങ്ങുകയായിരുന്ന ജോയൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

തമിഴ്‌നാട് സ്വദേശിയായ ജോയൽ കുടുംബത്തോടൊപ്പം അബ്ബാസിയയിലാണ് താമസിച്ചിരുന്നത്. സ്കൂളിലും സുഹൃത്തുക്കൾക്കിടയിലും പ്രിയങ്കരനായിരുന്ന ജോയലിന്റെ അപ്രതീക്ഷിത വിയോഗം പ്രവാസി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. അപകടകരമായ രീതിയിൽ വാഹനമോടിച്ച് മുൻപും അപകടങ്ങൾ ഉണ്ടായിട്ടുള്ളതായി സാമൂഹ്യമാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Exit mobile version