Site iconSite icon Janayugom Online

തൃശ്ശൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി തീപൊള്ളലേറ്റ് മരിച്ചു; കേസെടുത്ത് പൊലീസ്

തൃശൂർ പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവിൻ്റെ മകൾ സോന (17) ആണ് മരിച്ചത്. പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിലെ വിദ്യാർത്ഥിനിയാണ് സോന. തീപ്പൊള്ളലേറ്റ നിലയിൽ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാപിതാക്കളും സഹോദരങ്ങളും പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. വീടിൻ്റെ മുകളിലത്തെ നിലയിലെ മുറിയിൽ വച്ചാണ് സോനക്ക് പൊള്ളലേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് സോനയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പെരുമ്പടപ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version