Site iconSite icon Janayugom Online

വിദ്യാഭ്യാസ യോഗ്യതയില്ലാത്ത പ്രധാനമന്ത്രി ‘അപകടം’: മനീഷ് സിസോദിയ

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മനസ്സിലാകുന്നില്ലെന്ന് ആം ആദ്മി പാർട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് എഴുതിയ കത്തിലാണ് സിസോദിയ അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം കുറവാണെങ്കിൽ അത് രാജ്യത്തിന് വളരെ അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു. 

“മോഡിക്ക് ശാസ്ത്രം മനസ്സിലാകുന്നില്ല… മോഡിജിക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാകുന്നില്ല,” കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് 60,000 സ്‌കൂളുകൾ അടച്ചുപൂട്ടിയതായും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കത്തിൽ, സിസോദിയ അവകാശപ്പെട്ടു. ഇന്ത്യയുടെ പുരോഗതിക്ക് വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രി ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ സിസോദിയ നിലവില്‍ ജയിലിലാണ്. 

Eng­lish Sum­ma­ry: PM ‘dan­ger­ous’ with­out edu­ca­tion­al qual­i­fi­ca­tions: Man­ish Sisodia

You may also like this video

Exit mobile version