Site iconSite icon Janayugom Online

പിഎം ശ്രീയില്‍ ഒപ്പിടാന്‍ മധ്യസ്ഥത വഹിച്ചിട്ടില്ല; കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനെ തള്ളി ജോണ്‍ ബ്രിട്ടാസ് എംപി

പിഎം ശ്രീയില്‍ ഒപ്പിടാന്‍ മധ്യസ്ഥത വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി ജോണ്‍ ബ്രിട്ടാസ് എം പി. കരാറിൽ ഒപ്പ് വയ്ക്കുന്നത് സംസ്ഥാന സർക്കാരിന്റെ കാര്യമാണ് .തനിക്ക് അതിൽ ഇടപെടേണ്ട ആവശ്യമില്ല. മന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ കണ്ടിട്ടുണ്ട്. 

കേരളത്തിന്റെ തടഞ്ഞ വച്ച ഫണ്ടിനായി നിവേദനം നല്‍കിയിട്ടുണ്ട്. എന്നാല്‍ കരാര്‍ ഒപ്പിടാന്‍ താന്‍ മധ്യസ്ഥത വഹിച്ചിട്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും കേരളത്തിനും ഇടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് എംപിയെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന. കേരളം പദ്ധതിയില്‍ ഒപ്പുവെക്കാന്‍ സമ്മതം അറിയിച്ചിരുന്നുവെന്നും പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും ധര്‍മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ പറഞ്ഞിരുന്നു.

Exit mobile version