Site iconSite icon Janayugom Online

മേഖലയില്‍ സുസ്ഥിര വിതരണ സംവിധാനമുറപ്പാക്കണം; മോഡി ഉച്ചകോടിയില്‍

മേഖലയില്‍ സുസ്ഥിര വിതരണ സംവിധാനം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഷാങ്ഹായ് ഉച്ചകോടിയില്‍ പറഞ്ഞു. കോവിഡ് മഹാമാരിയും ഉക്രെയ്ന്‍ സൈനിക നടപടിയും ആഗോള വിതരണ ശൃംഖലയില്‍ തടസങ്ങള്‍ സൃഷ്ടിക്കുകയും ഭക്ഷ്യ, ഇന്ധന സുരക്ഷയെ ബാധിക്കുകയും ചെയ്തുവെന്ന് മോഡി പറഞ്ഞു.

പ്രദേശിക സുരക്ഷ ഉറപ്പാക്കുകയും വ്യാപാരം ശക്തിപ്പെടുത്തുകയും പരസ്പര ബന്ധം ദൃ‍ഢമാക്കുകയും ചെയ്യുന്നതിനെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും മറ്റ് അംഗരാജ്യങ്ങളും ഉച്ചകോടിയില്‍ സംസാരിച്ചു. കിഴക്കന്‍ ലഡാക്കില്‍ 28 ആഴ്ചകളായി തുടരുന്ന ഇന്ത്യ‑ചൈന സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് മോഡിയും ജിന്‍പിങ്ങും മുഖാമുഖമെത്തുന്നത്. എന്നാല്‍ ഇരുവരും ചര്‍ച്ച നടത്തുന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല. അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി മോഡി കൂടിക്കാഴ്ച നടത്തി.

Eng­lish Sum­ma­ry: PM Modi attend­ed summit
You may also like this video

Exit mobile version