Site icon Janayugom Online

പ്രധാനമന്ത്രി യുഎസിലേക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ മാസം അവസാനം വാഷിങ്ടണും ന്യൂയോര്‍ക്കും സന്ദര്‍ശിച്ചേക്കും. ജോ ബൈഡന്‍ പ്രസിഡന്റായി അധികാരമേറ്റ ശേഷം ആദ്യമായാണ് മോഡി അമേരിക്ക സന്ദര്‍ശിക്കുന്നത്. 22 മുതല്‍ 27 വരെയുള്ള തീയതികളിലാകും സന്ദര്‍ശനം.
മാര്‍ച്ചില്‍ നടന്ന ക്വാഡ് യോഗം, ഏപ്രിലിലെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടി, ജൂണിലെ ജി ഏഴ് ഉച്ചകോടി തുടങ്ങിയ മൂന്ന് സന്ദര്‍ഭങ്ങളിലും മോഡിയും ബൈഡനും വിര്‍ച്വല്‍ സംഭാഷണം നടത്തിയിട്ടുണ്ടെങ്കിലും ഇരുവരുടേയും ആദ്യ വ്യക്തിഗത സംഭാഷണമായിരിക്കും ഇത്.
താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിന് പിന്നാലെ സ്ഥിതിഗതികള്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന ചര്‍ച്ച ഏറെ നയതന്ത്രപ്രാധാന്യമുള്ളതായാണ് വിലയിരുത്തുന്നത്. 2019 സെപ്റ്റംബറിലാണ് മോഡി അവസാനമായി യുഎസ് സന്ദര്‍ശിച്ചത്.

Exit mobile version