Site icon Janayugom Online

സ്കൂളുകള്‍ മെച്ചപ്പെടുത്താന്‍ പിഎം ശ്രീ പദ്ധതി

കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും ഉള്‍പ്പെടെ 14,500ഓളം സ്‌കൂളുകള്‍ പ്രധാനമന്ത്രി-ശ്രീ വിദ്യാലയങ്ങളാക്കി മാറ്റുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം.
പദ്ധതിക്ക് കീഴില്‍ 2022‑നും 2027‑നുമിടയില്‍ 27,360 കോടി രൂപ ചെലവില്‍ 14,500 സ്‌കൂളുകള്‍ ശക്തിപ്പെടുത്താനാണ് കേന്ദ്രം പദ്ധതിയിടുന്നത്. പിഎം-ശ്രീ സ്‌കൂളുകള്‍ എന്നാകും ഈ സ്‌കൂളുകള്‍ അറിയപ്പെടുക. ഈ സ്‌കൂളുകളെ ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച്‌ മാതൃക വിദ്യാലയങ്ങളാക്കി മാറ്റും.
പദ്ധതിക്കായി ഓരോ ബ്ലോക്കിലും രണ്ട് സ്‌കൂളുകള്‍ വീതം തിരഞ്ഞെടുക്കും. ഇതിനായി വിലയിരുത്തല്‍ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പദ്ധതി വഴി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ മാതൃക വിദ്യാലയങ്ങള്‍ക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി രൂപ നവീകരണത്തിനായി നല്‍കും. സ്‌കൂള്‍ അധികൃതര്‍ക്ക് ലഭ്യമാക്കുന്ന ഫണ്ടിന്റെ 40 ശതമാനം വരെ ഉപയോഗിക്കാനാകും. 20 ലക്ഷം വിദ്യാര്‍ത്ഥികളാകും ഇത്തരം സ്‌കൂളുകളുടെ ഭാഗമാകുക.

Eng­lish Sum­ma­ry: PM Shree scheme to improve schools

You may like this video also

Exit mobile version