Site iconSite icon Janayugom Online

പിഎംജെഎവൈ: കോവിഡ് പരിശോധനയ്ക്ക് ചെലവഴിച്ചത് 491.68 കോടി

PMGAYPMGAY

രാജ്യത്തെ ഓരോ പൗരന്മാരുടേയും സമഗ്ര ആരോഗ്യം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത് മിഷന്റെ ഭാഗമായ പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന (പിഎംജെഎവൈ) വഴി കോവിഡ് പരിശോധനയ്ക്ക് വേണ്ടി ചെലവഴിച്ചത് 491.68 കോടി രൂപ. 55.42 ലക്ഷം കോവിഡ് പരിശോധനകളാണ് പദ്ധതിക്ക് കീഴില്‍ നടപ്പാക്കിയത്. 491.68 കോടി ചെലവഴിച്ച് 57.16 ലക്ഷം ഹീമോഡയാലിസിസും പദ്ധതി വഴി നടത്തി. ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് ഡയാലിസിസിനാണ്.

45.05 ലക്ഷം പ്രസവ ശസ്ത്രക്രിയകള്‍ക്ക് 375 കോടിയാണ് പദ്ധതിയിലൂടെ ചെലവാക്കിയത്. 2018ല്‍ പദ്ധതി ആരംഭിക്കുമ്പോള്‍ 13,57,17,212 ആയുഷ് മാന്‍ ഭാരത് കാര്‍ഡുകളാണ് നിര്‍മ്മിച്ചത്. ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത് മധ്യപ്രദേശിലാണ് (2.75 കോടി), യുപി (1.86 കോടി), ചത്തീസ്ഗഢ് (1.55 കോടി), ഗുജറാത്ത് (1.32 കോടി) എന്നിങ്ങനെയാണ് കാര്‍ഡുകള്‍ വിതരണം ചെയ്തത്.

പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ജാര്‍ഖണ്ഡിലാണ്, 80.52 ലക്ഷം. കേരളം, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ് എന്നിവയാണ് പട്ടികയിലെ മറ്റ് സംസ്ഥാനങ്ങള്‍.

Eng­lish Sum­ma­ry: PMJAY spent Rs 491.68 crore for covid test

You may like this video also

Exit mobile version