Site iconSite icon Janayugom Online

പിഎൻബി തട്ടിപ്പ്: മുൻ എംഡിയെയും വിചാരണ ചെയ്യും

പഞ്ചാബ് നാഷണൽ ബാങ്കിലെ തട്ടിപ്പ് കേസിൽ മാനേജിങ് ഡയറക്ടറായിരുന്ന ഉഷ ആനന്ദ് സുബ്രഹ്മണ്യനെ വിചാരണ ചെയ്യാൻ അനുമതി തേടി സിബിഐ ധനമന്ത്രാലയത്തെ സമീപിച്ചു. 2018 ഫെബ്രുവരി 15 ന് ബാങ്കിനെ 5,000 കോടി കബളിപ്പിച്ച് ഒളിവിൽ പോയ ജ്വല്ലറി ഉടമ മെഹുൽ ചോക്സിക്കും മറ്റ് 14 പേർക്കുമെതിരെ അന്വേഷണ ഏജൻസി വഞ്ചനയ്ക്കും അഴിമതിക്കും കേസെടുത്തിരുന്നു.

ഉഷ ആനന്ദ് സുബ്രഹ്മണ്യൻ 2015 ഓഗസ്റ്റ് മുതൽ 17 മെയ് വരെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്നു. പിഎൻബിയുടെ അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ കെ വി ഭ്രമാജി റാവു, സഞ്ജീവ് ശരൺ എന്നിവർക്കെതിരെയും കുറ്റപത്രം തയാറാക്കാൻ ധനമന്ത്രാലയത്തോട് സിബിഐ അനുമതി തേടിയിട്ടുണ്ട്.

Eng­lish Sum­ma­ry: PNB scam: For­mer MD to be prosecuted

You may like this video also

Exit mobile version