Site iconSite icon Janayugom Online

പോക്സോ കേസ്‌ പ്രതിക്ക്‌ 47 വർഷം കഠിനതടവ്‌

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 47 വർഷം കഠിനതടവും 1.70 ലക്ഷം രൂപ പിഴയും. കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി രവി(പാണ്ഡ്യൻ-25)യെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എം സിന്ധു തങ്കം ശിക്ഷ വിധിച്ചത്. പിഴത്തുകയ്ക്ക് പുറമേ അതിജീവിതയ്ക്ക് ആവശ്യമായ അധിക ധനസഹായം ലഭ്യമാക്കാനും കോടതി ഉത്തരവിട്ടു.

2021 ജനുവരി മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിൽ അതിജീവിതയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു. അഗളി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ ഇൻസ്‌പെക്ടറായിരുന്ന അരുൺ പ്രസാദാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. എസ്‌സിപിഒ ജയൻ അന്വേഷണത്തിൽ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രമിക ഹാജരായി. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു. ലൈസൻ ഓഫീസറായ എഎസ്ഐ സതി നടപടികൾ ഏകോപിപ്പിച്ചു.

Exit mobile version