മോഡലുകളുടെ മരണത്തിൽ അന്വേഷണം നേരിടുന്ന നമ്പർ 18 ഹോട്ടലിന്റെ ഉടമ റോയ് ജോസഫ് വയലാട്ടിലിനെതിരെ പോക്സോ കേസ്.
ഒന്നര ആഴ്ച മുമ്പാണ് ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട് സ്വദേശികളായ അമ്മയും പ്രായപൂർത്തിയാകാത്ത മകളും ഫോർട്ടു കൊച്ചി പൊലീസിൽ നൽകിയ പരാതിയിലാണ് നടപടി. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ വച്ച് റോയ് പെൺകുട്ടിയുടെ കൈയ്ക്ക് പിടിച്ച് വലിച്ച് റൂമിലേക്ക് കൊണ്ട് പോവാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.
റോയിയുടെ കൂട്ടാളികളായ സൈജു തങ്കച്ചൻ, അഞ്ജലി എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. ഹോട്ടലിൽവച്ച് ഉപദ്രവിച്ചെന്നും അഞ്ജലിയും സൈജുവും കൂട്ടു നിന്നെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സംഭവത്തെക്കുറിച്ചു പരാതിപ്പെട്ടാൽ സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിടും എന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ വ്യക്തമാക്കുന്നു. നേരത്തേ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് നരഹത്യക്കും തെളിവ് നശിപ്പിച്ചതിനും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.
English Summary: POCSO case against hotelier under investigation over model’s death
You may like this video also