Site iconSite icon Janayugom Online

സ്വകാര്യ സ്കൂളിനെതിരെ പോക്സോ കേസ്; പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ പിടിയിൽ

പീഡന വിവരം മറച്ചുവെച്ചതിന് തിരുവനന്തപുരം നഗരത്തിലെ പ്രമുഖ സ്വകാര്യ സ്കൂളിനെതിരെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. സ്കൂളിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ച വിവരം മറച്ചുവെച്ചതിനാണ് പൊലീസ് പോക്സോ ചുമത്തി കേസെടുത്തത്.

സംഭവത്തിൽ സ്കൂളിലെ അധ്യാപകനായ അരുണ്‍ മോഹനെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിക്കാൻ ശ്രമിച്ച വിവരം പെണ്‍കുട്ടി മറ്റു അധ്യാപകരോട് പറഞ്ഞിട്ടും വിവരം മറച്ചുവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അധ്യാപകനെ പിടികൂടിയതിന് പുറമെയാണ് സ്കൂളിനെതിരെയും പോക്സോ പ്രകാരം കേസെടുത്തത്. 

Exit mobile version