Site icon Janayugom Online

പെൺകുട്ടിയുടെ മുഖത്ത്​ കേക്ക്​ തേച്ച അധ്യാപകനെതിരെ കേസ്

ഉത്തർപ്രദേശിൽ അധ്യാപക ദിന ആഘോഷത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുഖത്ത്​ കേക്ക്​ തേച്ച അധ്യാപകനെതിരെ പോക്​സോ കേസ്​. അധ്യാപകൻ അലോക്​ സ​ക്​സേന ( 57) കുട്ടിയുടെ സമ്മതമില്ലാതെ ബലമായി പിടിച്ചുനിർത്തി മുഖത്ത്​ കേക്ക്​ തേച്ചുവെന്നാണ്​ പരാതി.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അധ്യാപകൻ പെൺകുട്ടിയെ പിടിച്ച്​ വലിക്കുന്നതും കുട്ടി അയാളുടെ പിടിയിൽനിന്ന്​ മോചനത്തിന്​ ശ്രമിക്കുമ്പോൾ ബലമായി മുഖത്ത്​ കേക്ക്​ പുരട്ടുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ്​ കേസ്​. അധ്യാപ​കനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു.

സംഭവം കേസായതോടെ അധ്യാപകനെ പ്രൈമറി സ്​കൂൾ അധികൃതർ ജോലിയിൽനിന്ന്​ പുറത്താക്കിയിരുന്നു. അധ്യാപകൻ നിലവിൽ ജയിലിലാണ് .

Eng­lish Sum­ma­ry : poc­so case against teacher for smear­ing cake on stu­dents face

You may also like this video :

Exit mobile version