പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സ്കൂൾ മാനേജർ പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. കേസിൽ ബിജെപി നേതാവായ പത്മരാജൻ ജീവപര്യന്തം തടവിന് ശിക്ഷിപ്പെട്ടിരുന്നു.
പാലത്തായി പോക്സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകൻ പത്മരാജനെ സേവനത്തിൽ നിന്നും പിരിച്ചുവിട്ടുകൊണ്ട് സ്കൂൾ മാനേജർ ഉത്തരവ് പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നേരത്തെ അധ്യാപകനെ സർവീസിൽ നിന്ന് നീക്കാൻ സ്കൂൾ മാനേജർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തിര നിർദേശം നൽകിയിരുന്നു. തൃപ്രങ്ങോട്ടൂരിലെ ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു പത്മരാജൻ.
പാലത്തായി പോക്സോ കേസ്; അധ്യാപകൻ കെ പത്മരാജനെ പിരിച്ചുവിട്ട് സ്കൂൾ, ഉത്തരവ് പുറപ്പെടുവിച്ചു

