Site icon Janayugom Online

മനുഷ്യക്കടത്തിനുപുറമെ പോക്സോ കേസും: മുന്‍ എംഎല്‍എയ്ക്ക് 25 വര്‍ഷം കഠിന തടവ്

പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ മുന്‍ മേഘാലയ എംഎല്‍എയ്ക്ക് 25 വര്‍ഷം കഠിന തടവ്. മാവ്‍ഹട്ടി എംഎല്‍എ ആയിരുന്ന ജൂലിയസ് കിറ്റ്ബോക്ക് ഡോര്‍ഫാംഗിനെയാണ് പോക്സോ നിയമപ്രകാരം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. തടവ് ശിക്ഷ കൂടാതെ 15 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രത്യേക പോക്സോ കോടതിയുടേതാണ് ഉത്തരവ്. 2017 ലാണ് കേസിനാസ്പദമായ സംഭവം.

സംസ്ഥാനത്ത് അനധികൃത മനുഷ്യകടത്ത് നടത്തിയതിന് ഡോര്‍ഫാങ് ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു. 2017 ഡിസംബറില്‍ അന്നത്തെ മേഘാലയ ആഭ്യന്തര മന്ത്രി ലിങ്ഡോങിന്റെ മകന്റെ ഉടമസ്ഥതയിലുളള ഗസ്റ്റ് ഹൗസില്‍ വച്ചാണ് ഡോര്‍ഫാങ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് ലിങ്ഡോങും അന്ന് രാജിവെച്ചിരുന്നു.

Eng­lish Sum­ma­ry: Poc­so case in addi­tion to human traf­fick­ing: For­mer MLA sen­tenced to 25 years in jail

You may like this video also

Exit mobile version