നമ്പർ 18 ഹോട്ടൽ പോക്സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് പ്രതികളായ റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്.
എന്നാൽ പരാതിക്കാരിയായ പെൺകുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുളള തർക്കമാണ് ആരോപണങ്ങൾക്ക് പിന്നിലെന്നാണ് പ്രതികളുടെ വാദം. പണം തട്ടലാണ് പരാതിക്ക് പിന്നിലുള്ള ലക്ഷ്യമെന്നും ബെന്നി എന്നയാളെ പരാതിക്കാരി സാമ്പത്തിക തട്ടിപ്പ് കേസിൽ നേരത്തെ കുടുക്കിയിട്ടുണ്ടെന്നും പ്രതിഭാഗം അറിയിച്ചു.
english summary; Pocso case; Preliminary bail for Anjali Rima Dev
you may also like this video;