Site iconSite icon Janayugom Online

ബാലികയെ പീഡിപ്പിച്ച പിതാവിന് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

pocsopocso

ബാലികയെ പീഡിപ്പിച്ച പിതാവിന് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. എരുമേലി ഏഴുകുംമണ്ണ് ഈട്ടിക്കൽ വീട്ടിൽ ജോൺ തോമസിനെയാണ് ശിക്ഷിച്ചത്. എരുമേലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചങ്ങനാശേരി അതിവേഗ പോക്‌സോ കോടതി വിധിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 സാക്ഷികളെ വിസ്തരിച്ചതിനുശേഷമാണ് ചങ്ങനാശേരി അതിവേഗ പ്രത്യേക കോടതി ജഡ്ജി പി ജയചന്ദ്രൻ വിധി പറഞ്ഞത്. വിവിധ വകുപ്പുകൾ പ്രകാരം 40 വർഷം കഠിനതടവ് കണ്ടെത്തിയെങ്കിലും 20 വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധിയിൽ പറയുന്നു. പിഴതുകയായ ഒരു ലക്ഷം രൂപ പീഡനത്തിരയായ പെൺകുട്ടിക്ക് നൽകണം. അല്ലാത്തപക്ഷം രണ്ടു വർഷം കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എസ് മനോജ് ഹാജരായി.

Eng­lish Sum­ma­ry: poc­so case reg­is­tered against father in a ra-pe case

You may like this video also

Exit mobile version