Site iconSite icon Janayugom Online

മുസ്‌ലിം വ്യക്തിനിയമ പ്രകാരം വിവാഹം ചെയ്താലും പോക്സോ നിലനിൽക്കും: ഹൈക്കോടതി

മുസ്‌ലിം വ്യക്തി നിയമപ്രകാരമുള്ള വിവാഹം പോക്സോ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കേരള ഹൈക്കോടതി. വിവാഹത്തിലെ കക്ഷികളിലൊരാൾ പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ പോക്സോ കുറ്റം നിലനിൽക്കുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു.
തിരുവല്ല സ്വദേശിയായ മുസ്‌ലിം യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത് ഗർഭിണിയാക്കിയ കേസിലാണ് കോടതി ഉത്തരവ്. ആശുപത്രിയിലെ ഡോക്ടർ വിവരം നൽകിയതിനെ തുടർന്നാണ് പൊലീസ് ബലാത്സംഗം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തത്. തുടർന്ന് മുസ്‌ലിം വ്യക്തിനിയമപ്രകാരം പെൺകുട്ടിയെ താൻ വിവാഹം ചെയ്തതാണെന്ന് അവകാശപ്പെട്ടാണ് പ്രതി ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുക എന്നതാണ് പോക്സോ നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യമെന്നും അതിനാൽ വിവാഹത്തിന്റെ പേരിൽ പോലും കുട്ടികൾക്കെതിരെ അതിക്രമങ്ങൾ പാടില്ലെന്ന ലക്ഷ്യമാണ് നിയമ നിർമ്മാതാക്കൾ വിഭാവനം ചെയ്യുന്നതെന്നും സുപ്രധാന ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. 

Eng­lish Sum­ma­ry: POCSO valid even if mar­ried under Mus­lim Per­son­al Law: HC

You may also like this video

Exit mobile version