Site iconSite icon Janayugom Online

പട്ടിത്തം

സ്ഥിതിസമത്വത്തി-
ലഭിരമിച്ചു ഞാൻ
അനന്തലോകത്തി-
ലമർന്നിരിക്കുമ്പോൾ
മുഴുത്തുപട്ടികൾ
കൊഴുത്തനാവുമായ്
അണച്ചണച്ചെന്റെ-
യരികിലെത്തുന്നു.
ഒളിഞ്ഞുനിൽക്കുന്നു
വളഞ്ഞുചുറ്റുന്നു
ഇടയ്ക്കിടയ്ക്കെന്നെ
വലിഞ്ഞുനക്കുന്നു
വലത്തുനിന്നുകൊണ്ടി-
ടത്തുനിന്നുകൊണ്ട-
ടുത്തുനിന്നുകൊണ്ട-
കന്നുനിന്നുകൊണ്ടി-
രവിലൊക്കെയും
പകലിലൊക്കെയും
പകപ്പുകൂട്ടുന്നു!
ചരിഞ്ഞമോന്തയൊ-
ന്നുയർത്തിനിന്നുകൊ-
ണ്ടൊരുപട്ടിയതാ
ഓരികൂട്ടുന്നു!
തെരുവുപട്ടികൾ
തകർത്തു കൂവുന്നു
ഭയക്കടലിൽഞാൻ
നടുങ്ങിമുങ്ങുന്നു
ഒഴിഞ്ഞുമാറുമ്പോൾ
കുതിച്ചുവന്നുകൊണ്ടി-
തെന്തുകഷ്ടമേ-
യിതെന്തുശല്യമേ
കനത്തസൗകര്യ-
ത്തികവിലുള്ളവർ-
ക്കറിയുമോവഴി-
നടത്തപ്പേടികൾ

Exit mobile version