Site icon Janayugom Online

നങ്ങേമക്കുട്ടി

അറിയുമോ നിങ്ങളീ നങ്ങേമക്കുട്ടിയെ
ഒളപ്പമണ്ണയുടെ വിരഹിയാം പഥികയെ
തേങ്ങുന്ന ഹൃദയവും നൊമ്പരവുംപേറി
പേറ്റുനോവുമായി വീഥിയിലലഞ്ഞു നടന്നവളെ
ഒരു പുതു നാമ്പിനെ വയറ്റിലേറ്റി ഭ്രഷ്ടയായ് വീഥിയില്‍ തപിച്ചുനടന്നവള്‍
ഉള്ളില്‍ തുടിപ്പുംനോവുമായെത്രയോ
നാടുകള്‍തെണ്ടി നിരാലംബമലഞ്ഞവള്‍
കൊട്ടിയടച്ചവളെ മാതാക്കള്‍ തങ്ങള്‍തന്‍ വീടും പരിസരവും
ദുരഭിമാനഭൃതത്താല്‍
എട്ടും പൊട്ടുമറിയാ പ്രായത്തില- ദ്ധ്യാപകനോടു തോന്നിയതാംകമ്പം
തള്ളുവാനും തഥാ കൊള്ളാനുമാകാഞ്ഞ്
ദണ്ണം പൂണ്ടു വലഞ്ഞതിന്‍ നാമ്പുമായ്
ജന്മം നല്കിയവള്‍ ഒരു ദിനം പൈതലേ
തന്‍ വീട്ടുപടിയിലുപേക്ഷിച്ചു മറഞ്ഞങ്ങകലെ
ഇടറുന്നനെഞ്ചുമായ് ജീവിച്ച മാതാക്കളോ- ശിഷ്ടകാലം പേറി അവള്‍തന്‍ വൃണിതമാം ഓര്‍മ്മകള്‍
മാതംഗിയല്ലവള്‍ സാവിത്രിയുമല്ല പുതു
നവോത്ഥാന പന്ഥാവ് വെട്ടിയ നങ്ങേമകുട്ടിയിവള്‍
ദുരഭിമാനക്കൊലകളേറുമീകാലത്തില്‍ മനസ്സിലോര്‍ത്തീടണം ഈ നങ്ങേമചരിതം
താത്രിക്കുട്ടിയല്ലെങ്കിലും തേതിയുമല്ലെങ്കിലും നീറുന്നൊരോര്‍മ്മയായ് നിറയുന്നു നങ്ങേമയും.….

( ഒളപ്പമണ്ണയുടെ ജന്മശതാബ്ധിയോടനുബന്ധിച്ച് എഴുതിയത്)

Exit mobile version