അവളെ കത്തി കൊണ്ട്
കൊല്ലരുത്
അവൾ വേദനിക്കാതെ
മരിക്കും
അവളെ
സ്നേഹിക്കുക
സന്തോഷിപ്പിക്കുക
പൊട്ടിചിരിപ്പിക്കുക
പിന്നെ
വാക്കുകൾ കൊണ്ട്
കുറ്റപ്പെടുത്തി
ഹൃദയം കീറിമുറിച്ച്
നിഷ്കരുണം
ഉപേക്ഷിക്കുക
അവൾ വേദനിച്ചു
പ്രാണൻ പിടഞ്ഞു
മണ്ണിൽ ഇഴയുന്ന
പുഴുവിനെ പോലെ
പുളയുമ്പോൾ
ചവിട്ടി അരച്ച്
കടന്ന് പോകുക