Site iconSite icon Janayugom Online

വീട്ടാക്കടം

വീട്ടാക്കടം
ഒരു വീട്ടാക്കടം വീട്ടാന്‍ ഒാട്ടോക്കാരന്‍ തന്‍ വീട്ടിലേക്കെത്തിയ യാത്രക്കാരാ
വര്‍ഷങ്ങള്‍ കഴിഞ്ഞു നീ വീട്ടിയ കടമെത്ര
അഞ്ചല്ല പത്തല്ല നൂറിരട്ടി
വര്‍ഷങ്ങള്‍ മുപ്പത് കടന്നുപോയെങ്കിലും
മറന്നില്ല നീ ബാക്കി വെച്ചകടം
തേടിപ്പിടിച്ചെത്തി കടം കൊണ്ട ആളെ നീ
ഏറെ പരിശ്രമത്തിനാലൊടുവില്‍
മറന്നുപോയ് ഇക്കഥ ഒക്കെയും പാവമാ
ഓട്ടോക്കാരനും കാലം കടന്നു പോകെ
തേടിപ്പിടിച്ചവിടെ എത്തിയ പണ്ടത്തെ വിദ്യാര്‍ത്ഥിയോ
ഇന്നൊരു അദ്ധ്യാപകനുമായ്
ജീവിതം മാറിലും കാലങ്ങള്‍  നീങ്ങിലും
മറന്നില്ലവന്‍  പഴയ കടംകൊണ്ട നാള്‍കള്‍
മകളുടെവിവാഹം വന്നെത്തിയ വേളയിലും
പണ്ടത്തെ കടമല്ലേ നല്കവേണ്ടിപ്പൊഴിനി
എന്നു ചൊല്ലി പാവം ഓട്ടോഡ്രൈവറും
ഒരു കവര്‍  നല്കി മടങ്ങി  അദ്ധ്യാപകന്‍  ഇപ്പോള്‍ പൊട്ടിക്കരുതേ എന്ന അഭ്യര്‍ത്ഥനയോടെ
ഉറ്റവരല്ലിവര്‍ ബന്ധുമിത്രാദികളും
മനുഷ്യസേവനത്തിന്‍  പാതയില്‍പദമൂന്നി
അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ വിവേകികള്‍
Exit mobile version