കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് (49) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കാസർകോട് മാവുങ്കാൽ രാംനഗർ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകനാണ്. 2005 ൽ സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തിൽ മലയാളത്തെ പ്രതിനിധാനം ചെയ്തു. തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂൺ, ഉച്ചമഴയിൽ, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത്, കവിത മറ്റൊരു ഭാഷയാണ്, ആഴത്തിലുയരത്തിൽ തുടങ്ങിയവയാണ് പ്രധാന കൃതികൾ.
മഹാകവി പി സ്മാരക യുവകവി പ്രതിഭാപുരസ്കാരം, മൂടാടി ദാമോദരൻ സ്മാരക കവിതാപുരസ്കാരം, പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പരേതനായ നാരായണന്റെയും ലീലയുടെയും മകനാണ്. ഭാര്യ: ഗ്രീഷ്മ.
You may also like this video

